ഇനിയൊരിക്കലും കാണരുതെന്ന-
ഉടമ്പടിയിൽ ഞങ്ങൾ പിരിഞ്ഞു.
ഉടമ്പടിയിൽ ഞങ്ങൾ പിരിഞ്ഞു.
ഇരു വഴികളിലേയ്ക്കായി -
നടന്നകുന്നു.
നടന്നകുന്നു.
ബിരുദത്തിന്റേയും ഭാഗ്യത്തിന്റേയും വഴികളിലൂടെ അവൾ നടന്നു.
കവിതയെ മെതിച്ച് സ്വപ്നങ്ങൾ കടഞ്ഞ് കാഞ്ഞിരം വാറ്റിക്കുടിച്ച് ഞാനും.
അനന്തമായ വഴികളിൽ അവയെല്ലാം -
പലകുറിയുണർന്നു, മറഞ്ഞു.
പലകുറിയുണർന്നു, മറഞ്ഞു.
ശരത്ക്കാലമെന്നെ നോക്കി -
കണ്ണിറുത്തിയൊരു നരച്ച സന്ധ്യയിൽ,
കണ്ണിറുത്തിയൊരു നരച്ച സന്ധ്യയിൽ,
കരഞ്ഞു കണ്ണു ചുവന്ന കവിതയുമായി,
ഒരു അത്താണിയിൽ ഞാനിരുന്നപ്പോൾ -
ഒരു അത്താണിയിൽ ഞാനിരുന്നപ്പോൾ -
സ്വപ്നങ്ങൾ കൊണ്ടു തൂവാല തുന്നുന്ന-
പഴയ കൂട്ടുകാരിയെ കണ്ടു.
പഴയ കൂട്ടുകാരിയെ കണ്ടു.
കണ്ണിണ കൊണ്ട് കവിത കുറിക്കും -
ജാലം എന്നെ പഠിപ്പിച്ചു.
ജാലം എന്നെ പഠിപ്പിച്ചു.
പ്രണയത്തിൻ നീതിശാസ്ത്രവും -
വിരഹത്തിൻ രീതിശാസ്ത്രവും പങ്കുവെച്ചു.
വിരഹത്തിൻ രീതിശാസ്ത്രവും പങ്കുവെച്ചു.
അത്ഭുതം ഇപ്പോൾ ഒരു വഴിമാത്രമേ മുന്നിലൊള്ളൂ.
തമ്മിൽ പിരിയില്ലന്ന ഉടമ്പടിയിൽ -
ഞങ്ങൾ കൈകോർത്തു നടന്നു .
ഞങ്ങൾ കൈകോർത്തു നടന്നു .
Comments
Post a Comment