മൗനം മനോഹരമായിരുന്ന നാളിൽ, നിന്നരികിലെത്താൻ
കോതിച്ചും, നിന്റെ നിശ്വാസങ്ങൾ
കാതോർത്തും, വർഷങ്ങൾ പോയതറിയാതെ, ഞാനൊരു ശലഭമായ്
നിദ്രയിൽ നിന്നുണർന്നു……..
നിദ്രാവിഹീനങ്ങളായ് രാവുകളെത്ര വന്നു പോയ്..
എവിടെയോ പൊഴിച്ചിട്ട മൗനങ്ങളിൽ , നിഴലിൽ നിലാവിൽ
നിദ്രയിൽ, ഹൃദയം വിളിക്കുന്നു നിന്നെ.
വരൂ ഈ വിജനതയിൽ മഴയുമായ
ഒരിക്കലും മാഞ്ഞിടാത, പ്രഥമാനുരാഗം ഹൃദയപാളിയിൽ
ചിത്രമായ് നിന്നു. ഞാൻ ഏകനായ് മഴ കൊണ്ട് നിന്നു…
വേനലിൽ പെയ്ത രാത്രി മാഴയിൽ, മഴ മൊട്ടിട്ടു വിരിഞ്ഞ ഏകാന്ത യാമങ്ങളിൽ, തൊടിയിലേതോ വിങ്ങും
വിത്തിന്റെ പേറ്റു നോവറിയവെ, അപൂർവമാം കിനാക്കൾ ഒഴുകി,
നീ ജാലകപ്പുറത്തെ മഴയായ് നിന്നു.. നിന്റെ കൊലുസിന്റെ
കിലുക്കാമായിരുന്നു രാത്രി മഴ.
സന്ധ്യയിൽ ജലത്തേരിൽ നീയിറങ്ങവേ, സ്വപ്നങ്ങളിൽ നിഴലുറങ്ങി വീണു…
മഴയൊഴിഞ്ഞ പകലിന്റെ മാറിൽ, നീയോരപൂർവ്വമാം ഇളം
കാറ്റായ് തഴുകി നില്ക്കെ, മഴയോരോർമയായ് നിന്നു…….
പ്രിയേ, ശിഖിരങ്ങളിൽ വീണ മഞ്ഞുറങ്ങി,നിലാവുറങ്ങി.
എന്റെ നിദ്രയെ പ്രകൃതിയിന്നു കടം വാങ്ങി……
ഇനിയും നീ വരാതെ, സ്വപ്ന മെഘങ്ങൾ പെയ്തിറങ്ങി.
കണ്ണീർ ഹിമ
കണമായുറഞ്ഞു…..
നീ വരാമെന്നേറ്റ പ്രണയ യാമത്തിൽ ഇന്ന് വേനലിറങ്ങി,
വിരലിൽ മുള്ള് കൊണ്ടു.
മുറിഞ്ഞ മാംസത്തിൽ നിന്നുതിർന്ന തുള്ളികൾ ഹൃദയം നനച്ചു…
ഒരോർമ മാത്രമാം മഴവില്ലിൻ
അറ്റങ്ങളിൽ മിഴി നീർ മഴയായ് പെയ്തു വീണു.
നിന്റെ കാല്പ്പാടു മായ്ക്കാതെ ഹൃദയ ശിലയിൽ, മാരിയെത്ര വന്നു പോയ്……
Comments
Post a Comment