കാലം വികൃതി കാട്ടുകയാണ്...
ഋതു തെറ്റിയ മഴയായും
ദിക്കറിയാത്ത കാറ്റായും
വന്നെന്നോടു മന്ത്രിക്കുന്നു...
സന്ധ്യാന്പരം തൊട്ടെടുത്തൊരു
പൊട്ടുതൊടാൻ
ചന്ദ്രിക നീരാടുമീ കടവിൽ
വെറുതെയെന്നോണം വന്നിരിക്കാൻ
പൂത്തുലഞ്ഞ നക്ഷത്രങ്ങളെ കാതിലണിയാൻ
ഈ വിധമിവളെ കൽപ്പനകളിൽ ചേർത്ത് വെച്ച്
നീ ചമക്കുകയാണൊരു മായാലോകം
ഋതു തെറ്റിയ മഴയായും
ദിക്കറിയാത്ത കാറ്റായും
വന്നെന്നോടു മന്ത്രിക്കുന്നു...
സന്ധ്യാന്പരം തൊട്ടെടുത്തൊരു
പൊട്ടുതൊടാൻ
ചന്ദ്രിക നീരാടുമീ കടവിൽ
വെറുതെയെന്നോണം വന്നിരിക്കാൻ
പൂത്തുലഞ്ഞ നക്ഷത്രങ്ങളെ കാതിലണിയാൻ
ഈ വിധമിവളെ കൽപ്പനകളിൽ ചേർത്ത് വെച്ച്
നീ ചമക്കുകയാണൊരു മായാലോകം
(unknown authour)
Comments
Post a Comment