പ്രണയം

പൂക്കും മുന്‍മ്പേ കൊഴിഞ്ഞ പ്രണയത്തിന്‍
ചിറകിലേറി ഇനിയും എത്ര നാള്‍
എഴുതാന്‍ കൊതിച്ച വാക്കുകളും
പറയാന്‍ മടിച്ച ചുണ്ടുകളും  
 ഇന്നെന്നെ തളര്‍ത്തുന്നു വിധിയില്‍
 വീണ് ക്ഷതം സംഭവിച്ച മനസിന്‍റെ
ഒരു കോണില്‍ നിശബ്ദതയുടെ
അട്ടഹാസങ്ങള്‍ അലയടിക്കുന്നു
പ്രതീക്ഷകള്‍ പുഛികുന്നതു കൊണ്ട്
വാക്കുകള്‍കെല്ലാം കാരിരുമ്പിന്‍റെ ബെലം
വര്‍ണ്ണങ്ങളെ മറന്നു കൊണ്ട് ഇരുട്ടിനെ പ്രണയിക്കണം
ഭാവനയുടെ അതിര്‍ വരമ്പുകള്‍
ലംഘിച്ച് ആകാശ ചദ്രനെ തൊടണം
ഇനി ഭൂമിയിലേക്കില്ലാ നക്ഷത്രങ്ങള്‍കിടയില്‍
 പ്രകാശിച്ചും വര്‍ണങ്ങള്‍ വാരി വിതറിയ
 മഴവില്ലിനെ നോക്കി നിര്‍ വൃതി അണഞ്ഞും
ഒരു ഭിക്ഷാടകന്‍റെ സന്ജി തോളില്‍
 തൂക്കി ക്ഷണിക്കാത്ത വിരുന്നിനെത്തിയ
ഒരു തെണ്ടിയായി അങ്ങനെ അങ്ങനെ........

Comments