നന്ദി


നന്ദിയുണ്ട്,ഒരു തുള്ളി
വിഷത്തില്‍ എനിക്കൊരു
പുനര്‍ജന്മ സ്വപ്നം തന്നതിന്,
നന്ദിയുണ്ട്
ഏഴുതിരിയിട്ട വിളക്കിന്
മുന്നില്‍ കോടി പുതപ്പിച്ചു
കിടത്തിയതിന്,
നന്ദിയുണ്ട്
ഉറങ്ങിക്കിടന്നിരുന്ന
എന്റെയക്ഷരങ്ങളെ
ഉണര്‍ത്തിയതിന്,
നന്ദിയുണ്ട്
ഇക്കാലമത്രയും
തനിച്ചാക്കിയതിനും പിന്നെ
മരണത്തെ പ്രണയിക്കാന്‍
കാവലായതിനും....

Comments