
കീഴടങ്ങിയവളുടെ അപഹരിക്കപ്പെട്ട നാവാണ് മൗനം
കൂട്ടം തെറ്റിയവളുടെ കേള്‍ക്കാനാവാത്ത ശബ്ദമാണ്
മൗനം
വരികള്‍ക്കിടയിലെ നീറി പടരുന്ന അഗ്നിയാണ്
മൌനം
തിരസ്ക്കരിക്കപ്പെട്ടവളുടെ നിലക്കാത്ത പ്രതിഷേധമാണ്
മൗനം
പിറക്കാതെ മരിച്ച വാക്കുകളുടെ എരിഞ്ഞുതീരാത്ത ഹൃദയമാണ്
മൗനം
തിരിച്ചറിയാതെ പോയ സ്നേഹത്തിന്റെ ഉണങ്ങാത്ത മുറിവുകളാണ്
മൗനം......!!!!!
Comments
Post a Comment