
അറിയാതെ എപ്പോഴോ എന്നിലേക്ക്
പെയ്തിറങ്ങിയ കുളിർമഴയാണ് നീ.
പെയ്തൊഴിഞ്ഞ ശേഷം തോർന്നു
പോകുമെന്നറിഞ്ഞിട്ടും ഞാൻ നിന്നെ സ്നേഹിച്ചൂ
എന്നെയും എന്റെ സ്നേഹവും
നീ തിരിച്ചറിയുമെന്നു പ്രതീക്ഷിച്ചു ,
നിന്റെ സ്നേഹത്തിനായി ഞാൻ കാത്തിരുന്നു.
ഇടിവെട്ടിയ മാനം പെയ്തിറങ്ങിയപ്പോൾ.
ആ കുളിർമഴ എന്നിൽ നിന്നുംപെയ്തൊഴിഞ്ഞു,
എന്റെ മോഹങ്ങളും സ്വപ്നങ്ങളും.
ആ മഴയിൽ ഞാനറിയാതെ
ഒലിച്ചു പോകുകയായിരുന്നൂ...
നഷ്ട്ട പ്രണയത്തിന്റെ നനവാർന്ന
ഓർമ്മയിൽ ഞാനിന്നും ജീവിക്കുന്നൂ
വീണ്ടും മാനം കറുക്കുമ്പോഴും ,
ഇടിവെട്ടുമ്പോഴും-
ഇപ്പോഴും പ്രതീക്ഷയോടെ-
ഇപ്പോഴും പ്രതീക്ഷയോടെ-
എന്നിലേക്ക് പെയ്തിറങ്ങുമെന്ന
വിശ്വാസത്തോടെവീണ്ടും ഒരു
കുളിർമഴയ്ക്കായി കാത്തിരിക്കുന്നു.
Comments
Post a Comment