വൈദേഹി...

ഹേ രാമാ .....
അയനങ്ങളിലരികുപറ്റി നിന്‍ജീവിതംത്രസിപ്പിച്ചവളിവള്‍ഞാന്‍ വൈദേഹി,മടങ്ങുന്നൂ
അയനങ്ങള്‍ക്കപ്പുറമൊരുസരയുവിലേക്ക്

മൃദുമോഹങ്ങള്‍ത്രസിപ്പിച്ചീടുമാ ചരിതവ്യാഖ്യാനങ്ങള്‍,ഉടല്‍പുരാണങ്ങള്‍നിറയ്ക്കും ലിഖിതവര്‍ണ്ണനകള്‍,അയനരേഖകള്‍സാക്ഷ്യം

,മടുത്തുമടങ്ങുന്നൂഞാന്‍സരയുവിലേക്കു..സീതയല്ല,
മായാസീതയല്ല,മാരിവില്ലുമല്ല,ഇവള്‍

വിദേഹരാജാവിന്‍മകള് ,വൈദേഹിയെന്നൊരുപെണ്ണുമാത്രം

മോഹമുള്ളിലൊതുക്കി,നീരൊഴുക്കി അവൾകാത്തിരിക്കുന്നു
പുണ്യതീര്‍ത്ഥമായ്‌പച്ചയായപുഴയായി

വീരലാസ്യങ്ങൾ,ഒട്ടുപാത്രങ്ങൾ,ചെമ്പുവളയങ്ങള്‍, 

ഉടവാളുകൾനിന്റെവ്യർത്ഥകാമനകളിൽ പൂക്കുന്നുഅരുതിന്റെയരികിൽ..നീയൊരുപുണ്യനെങ്കിലും 
പെണ്ണിവൾ...
മൃദുമോഹങ്ങളിലൊരുഅരുതായ്ക....മടുത്തു..
മടങ്ങുന്നൂ..ഞാന്‍,സരയുവിലേക്കു

Comments