അവസാനത്തെ കുറിപ്പ്

ഒരു യാത്ര കൂടി എനിക്ക് പോകണം ..
അകലങ്ങളില്‍ നിന്നും
അകലങ്ങളിലേക്കുള്ള യാത്ര ....
പരസ്പരം നമ്മള്‍ കാണുകയില്ല .
എന്റെ എല്ലാ കളങ്കത്തേയും
 ശുന്യതയിൽ ലയിപ്പിച്ച് നഷ്ടവും ,
ലാഭവുമില്ലാത്ത,നിറയെ ചിന്തകളുള്ള
ആ ലോകത്തിന്റെ ആകാശത്തിൽ ചിറകുകൾ
 വിശിപറക്കുമ്പോൾ ഞാൻ ഒരുമാത്രാ നോക്കിയിരിക്കും.,
എന്റെ നെഞ്ചിൽ ഒരു പിടി പുഷ്പ്പങ്ങൾ
അർപ്പിക്കുന്നവരുടെ ഇടയിൽ നിയുണ്ടോയെന്നു

Comments